
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 16 - 1197 മിഥുനം 2 വ്യാഴാഴ്ച (മദ്ധ്യാഹ്നം ശേഷം 12 മണി 36 മിനിറ്റ് 42 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം )
അശ്വതി: ശുഭകരമായ പല വാർത്തകളും കേൾക്കും. ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. സ്ത്രീകളിൽ നിന്ന് ധനസഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാദ്ധ്യത ഉണ്ടാകും.
ഭരണി: സ്വന്തം സ്ഥാപനത്തിൽ കൂടുതൽ തൊഴിലാളികളെ നിയമിച്ച് തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. വിജയം മനസുഖം ധനലാഭം എന്നിവ ലഭിക്കും. ശത്രുക്കൾ ദുർബലർ ആകും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. സുഹൃത്തുക്കൾ വഴി അപ്രതീക്ഷിതമായ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
കാർത്തിക: മാനസികമായ ഉന്മേഷം അനുഭവപ്പെടും. സുഖ വർദ്ധനവ്, ബന്ധു ജനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ഉത്തമമായതും ഉപയോഗപ്രദവുമായ അറിവുകൾ ലഭിക്കും ചെലവുകൾ വർദ്ധിച്ചു വരും. ചില അപ്രതീക്ഷിത തടസ്സങ്ങൾക്ക് സാധ്യത. പ്രണയകാര്യങ്ങളിൽ നിരാശയുണ്ടാകും.
രോഹിണി: മാനസീകമായി ഉല്ലാസം ലഭിക്കുന്ന പുതിയ മേഖലകളിൽ എത്തിപ്പെടും. രോഗഭയം ഉണ്ടാവുകയും ചെയ്യാം. ബന്ധുസമാഗമം ഇഷ്ടഭക്ഷണ യോഗം. സംതൃപ്തിയുള്ള വാർത്തകൾക്കും സാധ്യത കാണുന്നു. കുടുംബത്തിലെ അംഗങ്ങളുമായി വാക്ക് തർക്കത്തിന് ഇടയുണ്ട് സൂക്ഷിക്കണം.
മകയിരം: ആരോഗ്യം, ഐശ്വര്യം, സന്തുഷ്ടി, ബന്ധുഗുണം, ധനനേട്ടം എന്നിവ അനുഭവിക്കാൻ യോഗം കാണുന്നുണ്ട്. അനാവശ്യ സുഹൃത് ബന്ധങ്ങൾ ഒഴിവാക്കുക, ശത്രുക്കളുടെ ശല്യം ഉണ്ടാകാം. ചെറുപ്രായത്തിൽ ഉള്ളവർക്ക് രോഗസാധ്യത കൂടുതലായി കാണുന്നുണ്ട്. വിരഹദുഃഖം അനുഭവിക്കാൻ സാദ്ധ്യത കാണുന്നു.
തിരുവാതിര: സുഹൃത്തുക്കൾ മൂലം കാര്യ നേട്ടങ്ങൾ ഉണ്ടാകും, ഇഷ്ടഭക്ഷണം, വസ്ത്രം, ആഭരണങ്ങൾ, ഭൂമി എന്നിവയ്ക്ക് യോഗം കാണുന്നു. അദ്ധ്യാപകരിൽ നിന്ന് സ്നേഹ സമ്പന്നമായ ആശീർവാദം ലഭിക്കും. കടബാദ്ധ്യത വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്.
പുണർതം: കുടുംബ വിഷയങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കും. വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മുതിർന്നവരുടെ സഹായം ലഭിക്കും. പല കാര്യങ്ങളും ഊർജ്ജസ്വലമായി ചെയ്തുതീർക്കാൻ കഴിയും. ഉപരിപഠന മേഖലയിൽ തടസങ്ങൾ ഉണ്ടായിരുന്നവർക്ക് അവ മാറും.
പൂയം: ഭംഗിയുള്ള സുഹൃത്തുക്കളെ പുതുതായി ലഭിക്കും. അകന്നു നിന്നവർ പലരും അടുത്ത് കൂടാൻ ശ്രമിക്കും. ബിസിനസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തടസ്സങ്ങൾ മാറിവരും. വിവാഹാദി കാര്യങ്ങളിൽ തീരുമാനം ആകും. നടക്കും എന്ന് വിചാരിച്ചിരുന്ന പല കാര്യങ്ങളും നീണ്ടുപോകുന്നതായി തോന്നാൻ സാദ്ധ്യതയുണ്ട്.
ആയില്യം: ധനലാഭം, കുടുംബത്തിലും ബന്ധുക്കൾക്കും അഭിവൃദ്ധി. സ്ത്രീഗുണം. വസ്ത്ര ലാഭം, ചെലവുകൾ വർദ്ധിക്കും. ആരോഗ്യം വർദ്ധിക്കും ധൈര്യം ഉണ്ടാകും. സഹോദരങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. അമിതമായ ആഗ്രഹങ്ങൾ കാര്യതടസത്തിന് വഴി വച്ചേക്കാം.
മകം: കലഹപ്രവണത, ഭയം എന്നിവ ഉണ്ടാകാം. ഉദരസംബന്ധമായ രോഗങ്ങൾക്ക് സാദ്ധ്യതയുണ്ട്. പനി വരാതെ പ്രത്യേകം ശ്രദ്ധിക്കണം. രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ദൂരദേശ യാത്രയ്ക്ക് തടസങ്ങൾ നേരിട്ടേക്കും. ബിസിനസിന് വേണ്ടി യാത്രകൾ ചെയ്യേണ്ടി വരും. ധനനഷ്ടം സംഭവിക്കും.
പൂരം: പരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ച് ഓർമ്മക്കുറവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ബന്ധുജനങ്ങളെ സംബന്ധിച്ചിടത്തോളം കാലം അനുകൂലമല്ല. ശത്രുക്കളെ കൊണ്ടുള്ള തടസ്സങ്ങളും ദുഃഖങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉത്രം: ചില കാര്യങ്ങളിൽ തടസങ്ങൾ ഉണ്ടാകാം. അഗ്നിയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ തരത്തിലുള്ള ചിന്തകൾ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. വീട്ടുകാര്യങ്ങളെ കുറിച്ച് ആലോചിച്ച് മനസ് അസ്വസ്ഥമാക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
അത്തം: പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നവർക്ക് കുറച്ച് ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. കുടുംബാംഗങ്ങളുമായും സഹോദരങ്ങളുമായും തർക്ക വിഷയങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നവർ കൂടുതൽ അദ്ധ്വാനം എടുത്ത് പഠന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ചിത്തിര: സർക്കാറിൽനിന്ന് നേട്ടങ്ങളുണ്ടാകും. ഈശ്വരാധീനം വർദ്ധിക്കും. വളരെ കാലമായി നമ്മോടൊപ്പം നിന്ന സുഹൃത്തുക്കൾ അകന്നു പോകാൻ സാദ്ധ്യതയുണ്ട്. പരീക്ഷകളിൽ ഉന്നതവിജയം ലഭിക്കും ലോണുകൾ ലഭിക്കാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ ഉദ്ദേശിച്ച തരത്തിലുള്ള പുരോഗതി ഉണ്ടാകില്ല.
ചോതി: അമിത ആശങ്കകൾ മനസിനെ അസ്വസ്ഥമാക്കും. ദൂരദേശയാത്രകൾ ഫലപ്രദമായി എന്ന് വരികയില്ല. അപ്രതീക്ഷിത ധനയോഗം കാണുന്നുണ്ട്. ശാരീരിക സുഖം അനുഭവിക്കും. കുടുംബത്തിലെ മുതിർന്നവരുടെ സഹായം ഉണ്ടാകും. തടസങ്ങൾ അതിജീവിച്ച് മുന്നോട്ട് പോകേണ്ട മാനസിക ബലം ഉണ്ടാകും.
വിശാഖം: തൊഴിൽ രംഗങ്ങളിൽ നേട്ടമുണ്ടാകും. വീട്ടുകാരുമായി ചേർന്ന് തീർഥയാത്രകൾക്ക് സാദ്ധ്യത കാണുന്നു. ധനവരവ് ഉണ്ടാകും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാദ്ധ്യത ഉണ്ടാകാം. സ്നേഹ ബന്ധങ്ങളിൽ നിന്ന് അകന്നു നിൽക്കും. കാര്യതടസ്സം അനുഭവപ്പെടും.
അനിഴം: ആരോഗ്യകാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കലഹ പ്രവണത ഉണ്ടാകും. സർക്കാർ തലത്തിലെ നടപടികൾ, കള്ളന്മാർ, ആയുധം എന്നിവയെല്ലാം ഭയക്കേണ്ട സാഹചര്യമുണ്ടാകും. ഒരു കാരണവുമില്ലാതെ അപവാദങ്ങൾ കേൾക്കേണ്ടിവരും.
തൃക്കേട്ട: പണം ചെലവാകാനുള്ള വഴി കാണുന്നു. ഇരുചക്ര വാഹനങ്ങളുടെ അമിത വേഗം മൂലം അപകടങ്ങളിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അഭിപ്രായ ഭിന്നത ഉണ്ടാകാം. രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണ്. മാനഹാനി, ശത്രുക്കളിൽ നിന്ന് ഭയം, തോൽവി എന്നിവയും ഉണ്ടാകാം.
മൂലം: സ്ത്രീജനങ്ങളിൽ നിന്നും അനുകൂല നിലപാട് ഉണ്ടാകും. ചതിയിൽ പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. തൊഴിൽ മേഖലയിൽ ലാഭ സാദ്ധ്യത കുറയും. അദ്ധ്യാപകർക്ക് കാലം അനുകൂലമാണ്. ഒത്തുതീർപ്പ് ചർച്ചകളിൽ വിജയമുണ്ടാകും. പുതിയ തൊഴിൽ മേഖലകൾ കണ്ടുപിടിക്കും.
പൂരാടം: സ്ഥാനമാനങ്ങൾ ലഭിക്കും. ശത്രുക്കൾ ക്ഷയിക്കും. ധനാഭിവൃദ്ധിയുണ്ടാകും. ആരോഗ്യവർദ്ധന കാണുന്നുണ്ട്. സർക്കാർ തൊഴിൽ മേഖലകളിൽ വിജയം കൈവരിക്കും. ദൈവാധീനം ഉണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭിക്കും. ആരോഗ്യകാര്യങ്ങളിൽ ആശ്വാസം അനുഭവപ്പെടും.
ഉത്രാടം: വളരെക്കാലമായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും ഈശ്വരാനുഗ്രഹം കൊണ്ട് നേരെയായി വരും. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്ര ചെയ്യേണ്ടതായി വരും. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള വാക്കുതർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. യാത്രകൾ കൊണ്ട് ഗുണ ഫലങ്ങൾ ഉണ്ടാകും. ചെലവുകൾ വർദ്ധിക്കും.
തിരുവോണം: സഹോദരങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ബുദ്ധിമുട്ടുകൾ കൂടുതലായി ഉണ്ടാകും. യാത്രകൾ ആവശ്യമായി വരും. പല കാര്യങ്ങളും ഉത്സാഹപൂർവം ചെയ്തു തീർക്കും. ബുദ്ധിപരമായി കാര്യങ്ങൾ നീക്കുന്നത് മൂലം കാര്യങ്ങൾ വിജയത്തിലേക്ക് എത്തിക്കാൻ കഴിയും. ഗൃഹ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തർക്ക വിഷയങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അവിട്ടം: പുതുതായി ബിസിനസുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വിദേശ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. സഹോദരങ്ങളുമായി വാക്ക് തർക്കങ്ങൾക്ക് സാദ്ധ്യത കാണുന്നു. തൊഴിൽ മേഖലയിൽ കൂടുതൽ കാഠിന്യമുള്ളതും പ്രയാസമേറിയതുമായ കാര്യങ്ങൾ ഏറ്റെടുക്കേണ്ടിവരും. വരുമാനം വർദ്ധിക്കും.
ചതയം: പലകാര്യങ്ങളിലും കാലതാമസമുണ്ടാകും. അലസത, മടി എന്നിവ കൂടുതൽ പ്രകടമായി വരാം. ഈശ്വരാധീനം കുറഞ്ഞ് കാണുന്നുണ്ട്. സർക്കാരിൽ നിന്നും മുതിർന്ന കുടുംബാംഗങ്ങളിൽ നിന്നും സഹായ സഹകരണങ്ങൾ ഉണ്ടാകും. തൊഴിൽ മേഖലയിലെ ഉയർച്ച മറ്റുള്ളവർക്ക് അസൂയ ഉണ്ടാക്കും. കാര്യ നേട്ടം അനുഭവപ്പെടും.
പൂരുരുട്ടാതി: സർക്കാറിന്‍റെ ഭാഗത്തുനിന്ന് തടസ്സവാദങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആയാസകരമായ പ്രവൃത്തികൾ ചെയ്യേണ്ടിവരും. സ്വത്ത് വകകളും ആയി ബന്ധപ്പെട്ട കേസുകളിൽ അനുകൂലമല്ലാത്ത വിധി ഉണ്ടാകാൻ സാദ്ധ്യത. മനസ്സിൽ ഭയം വർദ്ധിക്കും. സർക്കാർ മുഖേനയുള്ള ടെസ്റ്റുകളിൽ പരാജയപ്പെടാനും സാദ്ധ്യത കാണുന്നു.
ഉത്രട്ടാതി: പ്രണയ സൗഹൃദങ്ങളുടെ പരിധി വിടാതിരിക്കാൻ ശ്രദ്ധിക്കണം. ചതി പറ്റാതെ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകൾ മൂലം അപകട സാദ്ധ്യത കൂടുതലായി കാണുന്നുണ്ട്. പണം കടം കൊടുക്കരുത്. പറ്റിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ വകവയ്ക്കാതെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും.
രേവതി: സ്നേഹബന്ധങ്ങൾ വൻ പരാജയത്തിൽ കലാശിച്ച് വാക്ക് തർക്കങ്ങളിലേക്ക് കടക്കാം. കുടുംബത്തിലെ മുതിർന്നവരുടെ കർക്കശമായ വാക്കുകൾ കേൾക്കേണ്ടി വരും. സുഹൃത്തുക്കളുടെ സഹായ സഹകരണങ്ങൾ ഉണ്ടാകില്ല. അടുത്ത സുഹൃത്തുക്കൾ ശത്രുക്കൾ ആകാൻ സാദ്ധ്യതയുണ്ട്.