
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് അനുവദിക്കരുതെന്ന സർക്കാർ തീരുമാനം കായിക മേഖലയിലെ മികച്ച വിദ്യാർത്ഥികളോടുള്ള കടുത്ത അവഗണനയാണെന്ന് ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.പി.ഇ.ടി.എ) പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരിശീലനം നടത്തി, അന്താരാഷ്ട്രതലം വരെയുള്ള കായിക മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയവരോട് കടുത്ത അനീതിയാണ് കാട്ടുന്നത്. കായിക താരങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിനും ജോലിസാദ്ധ്യതയ്ക്കും അവസരമൊരുക്കുന്ന ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. സുനിൽ കുമാറും ജനറൽ സെക്രട്ടറി എ. മുസ്തഫയും ആവശ്യപ്പെട്ടു.