
വിനു മോഹനും ഭാര്യ വിദ്യ വിനുവും വിവാഹ ശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഒരു പക്കാ നാടൻ പ്രേമം ജൂൺ 24ന് തിയേറ്ററിൽ എത്തും.ഭഗത് മാനുവൽ, മധുപാൽ, ശ്രീജ അരവിന്ദ്, കലാഭവൻ ഹനീഷ്, സിയാദ് അഹമ്മദ്, വി.പി.രാമചന്ദ്രൻ, ടോം ജേക്കബ്, വിദ്യ വിനുമോഹൻ, ഹരിത, കുളപ്പുള്ളി ലീല, സിന്ധു വർമ്മ, സുനന്ദ, ദീപിക എന്നിവരാണ് മറ്റു താരങ്ങൾ. എം.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം. നിർമ്മിക്കുന്ന ചിത്രം വിനോദ് നെട്ടത്താനി സംവിധാനം ചെയ്യുന്നു. രചന: രാജു സി. ചെന്നാട്.