swapna-suresh

കൊച്ചി: സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ സത്യവാങ്‌മൂലത്തിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ. ക്ളിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടന്നുവെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി. ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും കോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ സ്വപ്ന പറയുന്നു.