
ന്യൂഡൽഹി: ബിജെപി ഔദ്യോഗികവക്താവായിരുന്ന നൂപുർ ശർമ്മയുടെ പ്രവാചക നിന്ദ പരാമർശത്തിനെതിരെ സൈബർ ആക്രമണം നടത്തി മലേഷ്യൻ ഹാക്കർ ഗ്രൂപ്പായ ഡ്രാഗൺ ഫോഴ്‌സ്. തിരിച്ചടിക്കുക എന്നർത്ഥംവരുന്ന #OpsPatuk എന്ന ഹാഷ്‌ടാഗോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ ഇവർ ചോർത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സർക്കാർ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ, പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രധാന വ്യക്തികളുടെ സമൂഹമാദ്ധ്യമ വിവരങ്ങൾ, യൂസർനെയിം, പാസ്‌വേർഡുകൾ, എസ്‌ബിഐ ബാങ്ക് അക്കൗണ്ടുകൾ എന്നിവയെല്ലാം ചോർത്താൻ ശ്രമിച്ചതായാണ് വിവരം.
Greetings The Government of India.
We Are DragonForce Malaysia.
This is a special operation on the insult of our Prophet Muhammad S.A.W.
India Government website hacked by DragonForce Malaysia. We will never remain silent.
Come Join This Operation !#OpsPatuk Engaged pic.twitter.com/sPSpxFznDl— DragonForceIO (@DragonForceIO) June 10, 2022
 
മറ്റ് ഹാക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും മനുഷ്യാവകാശ സംഘടനകളിൽ നിന്നും ആക്‌ടിവിസ്‌റ്റുകളിൽ നിന്നും പിന്തുണയും ഡ്രാഗൺ ഫോഴ്‌സ് ആവശ്യപ്പെടുന്നുണ്ട്. മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു പ്രോ പാലസ്‌തീനിയൻ ഹാക്‌ടിവിസ്‌റ്റ് ഗ്രൂപ്പാണ് ഡ്രാഗൺ ഫോഴ്‌സ്. ബിജെപി വെബ്‌സൈറ്റുകൾ, ലോജിസ്‌റ്റിക്, വിതരണ ശൃംഖലാ കമ്പനികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, സോഫ്‌റ്റ്‌വെയർ, ടെക് കമ്പനികൾ വെബ് ഹോസ്‌റ്റിംഗ് കമ്പനികൾ ഇവരുടെയെല്ലാം വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുമെന്ന് ലിസ്‌റ്റ് ഡ്രാഗൺ ഫോഴ്‌സ് നൽകിയിട്ടുണ്ട്.
മലേഷ്യൻ ഹാക്‌ടിവിസ്‌റ്റ് ഗ്രൂപ്പിനോട് പ്രതികരിച്ച് പാകിസ്ഥാനിലെ ഹാക്കിംഗ് ഗ്രൂപ്പായ ടീം റെവല്യൂഷൻ പാകിസ്ഥാൻ അസമിലെ ഡിജിറ്റൽ ന്യൂസ്ചാനലായ ടൈം8ന്റെ സൈറ്റ് ഹാക്ക് ചെയ്‌തു. ഇത് തുടർന്നാൽ രാജ്യത്തെ പല പ്രധാന വെബ്‌സൈറ്റുകളെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്നാണ് വിവരം.