kk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യഹർജി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളായ ഫർസീൻ മജീദ്. നവീൻകുമാർ എന്നിവരുടെ ഹർജി തള്ളിയത്. 26 വരെ ഇവരുടെ ജുഡിഷ്യൽ കസ്റ്റഡി തുടരും.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽഎന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

നേരത്തെ പ്രോസിക്യൂഷൻ വാദജം അംഗീകരിച്ച് കേസ് ജില്ലാ കോടതിയിലേക്ക് മാറ്റിയിരുന്നു, മുഖ്യമന്ത്രിക്കെതിരെ പ്രതികൾ പാഞ്ഞെടുത്തുന്ന കുറ്റപത്രത്തിലെ വാദം സ്ഥിരീകരിച്ച് ഇൻഡിഗോ അധികൃതരും റിപ്പോർട്ട് നൽകിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോൺഗ്രസുകാരും പ്രതികളാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ,യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്.