football

മുംബയ് : ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഫിഫ അണ്ടർ-17 വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഭുവനേശ്വർ വേദിയാകും.ഒക്ടോബർ 11നാകും ഇന്ത്യയുടെ ആദ്യ മത്സരം.2020ൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് കൊവിഡ് മൂലമാണ് വൈകിയത്.

ഗ്രൂപ്പ് സ്റ്റേജിലെ 24 മത്സരങ്ങൾ ഗോവ,മഹാരാഷ്ട്ര,ഒഡിഷ എന്നിവിടങ്ങളിലെ വിവിധവേദികളിലായി നടക്കും.

ഒക്ടോബർ 21,22 തീയതികളിലായി മുംബയ്‌യിലും ഗോവയിലുമായി ക്വാർട്ടർ ഫൈനലുകളും ഗോവയിൽ സെമിഫൈനലുകളും നടക്കും.

ഒക്ടോബർ 30ന് മുംബയ് ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഫൈനൽ.

മത്സരങ്ങളും ഡ്രോ ഈ മാസം 24ന് നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.