prannoy

ജക്കാർത്ത : ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിലെ ആൾ ഇന്ത്യൻ പോരാട്ടത്തിൽ ലക്ഷ്യ സെന്നിനെ കീഴടക്കി മലയാളി താരം എച്ച്.എസ് പ്രണോയ് മൂന്നാംറൗണ്ടിലെത്തി. അരമണിക്കൂർ നീണ്ട പോരാട്ടത്തിൽ 21-10,21-9 എന്ന സ്കോറിനാണ് പ്രണോയ് വിജയിച്ചത്. ലക്ഷ്യസെന്നിനെതിരെ ആദ്യമായാണ് പ്രണോയ് വിജയം നേടുന്നത്.