kk

കൊച്ചി: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ഷാജ് ‌കിരൺ നടത്തിയ സംഭാഷണം വീണ്ടെടുക്കാൻ അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനായി ഷാജ് കിരണിന്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറും.

ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ ഇടനിലക്കാരനെന്ന നിലയിൽ സ്വപ്നയുമായി ബന്ധപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കേസുകളിൽ നിന്ന് പിൻമാറാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. കൃത്രിമം നടത്തിയ ശബ്ദരേഖയാണ് സ്വപ്ന പുറത്ത് വിട്ടതെന്ന ഷാജിന്റെ പരാതിയിലും പൊലീസ് വിശദാംശങ്ങൾ തേടുന്നുണ്ട്.'