 
കൊച്ചി: വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും പ്രഭാഷകനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന വൈറ്റില തൈക്കൂടം കൊച്ചുപറമ്പിൽ (വിദ്യ) ഡോ. ടി.എൻ. വിശ്വംഭരൻ (74) നിര്യാതനായി. സമസ്ത കേരള സാഹിത്യപരിഷത്ത് മുൻ സെക്രട്ടറിയും കേരള ഹിന്ദി സാഹിത്യമണ്ഡലം പ്രസിഡന്റും സാഹിത്യഭവൻ ട്രസ്റ്റിയുമായിരുന്നു. സംസ്‌കാരം നടത്തി.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ഭാഷാ ഉപദേശകസമിതി അംഗം, എം.ജി സർവകലാശാല ഡീൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പർ, വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡയറക്ടർ, കോഴിക്കോട് സർവകലാശാല ഹിന്ദി വിഭാഗം മേധാവി, ദക്ഷിണഭാരത ഹിന്ദിപ്രചാര സഭ ട്രഷറർ, കാര്യകാരിണി സമിതിഅംഗം, ശ്രീനാരായണ സേവാസംഘം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: എൻ.കെ. വിജയാംബാൾ (എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ). മക്കൾ: ഡോ. ധന്യ വിശ്വം (ചേർത്തല എസ്.എൻ കോളേജ് കെമിസ്ട്രി ഡിപ്പാർട്ടുമെന്റ് മേധാവി), ഡോ. ദർശന വിശ്വം (പൾമണോളജിസ്റ്റ്, യു.കെ), ഡോ. വിനീത് വിശ്വം (ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ്, ആസ്റ്റർ മെഡ്സിറ്റി). മരുമക്കൾ: എ. സാജി (എൻജിനിയർ, റെയിൽവേ), ഡോ. ലതീഷ് കൊട്ടിലിൽ (എൻ.എച്ച്.എസ് യു.കെ), ഡോ. ബിനില എസ്. ബാബു (അസോസിയേറ്റ് പ്രൊഫസർ, അൽ അസർ ഡെന്റൽ കോളേജ് തൊടുപുഴ).