team

മുംബയ്: ഇന്ത്യയുടെ അയർലൻഡിനെതിരായ ടി20 പരമ്പര ടീം പ്രഖ്യാപിച്ചു. ഹാർദ്ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാകും. മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയിൽ തിരികെയെത്തി. ജൂൺ 26നും 28നുമാണ് അയർലൻഡിനെതിരായ ടി20 മത്സരങ്ങൾ.

17അംഗ ടീം ഇങ്ങനെയാണ് ഹാർദ്ദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഭുവനേശ്വർ കുമാർ( വൈസ് ക്യാപ്‌റ്റൻ), ഇശാൻ കിഷൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, രാഹുൽ ത്രിപാഠി, ദീപക് ഹുഡ, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), യുഷ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌നോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ആർഷ്‌ദീപ് സിംഗ്, ഉമ്രാൻ മാലിക്.