കൊച്ചി: വീട്ടാവശ്യത്തിനുള്ള പുതിയ എൽ.പി.ജി കണക്‌ഷന് അടയ്ക്കേണ്ട സെക്യൂരിറ്റിത്തുക പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ 1,450 രൂപയിൽ നിന്ന് 2,200 രൂപയായി ഉയർത്തി. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തിൽ വരും. ഗ്യാസ് റെഗുലേറ്ററിന്റെ വില 150 രൂപയിൽ നിന്ന് 250 രൂപയാക്കി. കണക്‌ഷനൊപ്പം ലഭിക്കുന്ന പൈപ്പിന് 150 രൂപയും പാസ്‌ബുക്കിന് 25 രൂപയും വേറെ നൽകണം.