റഷ്യ- യുക്രൈൻ യുദ്ധമാരംഭിച്ച് ഏകദേശം ഒരു മാസത്തോളം പിന്നിട്ടപ്പോൾ തന്നെ ഒരു ഭയം ഉടലെടുത്ത് തുടങ്ങിയിരുന്നു. അത് യുദ്ധത്തെ കുറിച്ചായിരുന്നില്ല, യുദ്ധം കാരണം നേരിടേണ്ടി വരുന്ന ഭക്ഷ്യക്ഷാമത്തെ കുറിച്ചായിരുന്നു. ഇന്ന് ലോക രാജ്യങ്ങളെല്ലാം ഭക്ഷ്യക്ഷാമമെന്ന പ്രതിസന്ധി നേരിട്ട് തുടങ്ങി കഴിഞ്ഞു. എന്നാൽ ഇപ്പോൾ യുക്രൈൻ ഭയപ്പെട്ടിരുന്ന മറ്റൊരു കാര്യം കൂടി സംഭവിച്ചിരിക്കുകയാണ്. യുക്രൈനിൽ പകർച്ചവ്യാധി പടർന്നിരിക്കുന്നു.
