ഇന്ത്യയുടെ ഏറ്റവും വലിയ ശക്തികളിൽ ഒന്നാണ് വ്യോമസേന. ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സിനെ പിന്തള്ളി ഇന്ത്യൻ വ്യോമസേന എത്തിയിരുന്നു. ചൈന മാത്രമല്ല, ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് ഇസ്രായേലി എയർഫോഴ്സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്സ് എന്നിവയ്ക്കും മുകളിലായി മൂന്നാമതായിട്ടാണ് ഐഎഎഫ് സ്ഥാനം പിടിച്ചത്. വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് പ്രസിദ്ധീകരിച്ച 2022ലെ റാങ്കിങ്ങിലാണ് ഇന്ത്യൻ വ്യോമസേനയുടെ മുന്നേറ്റം. അമേരിക്കയും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
