
പുതിയ വിശേഷം പങ്കുവച്ച് ബോളിവുഡ് താരം കങ്കണ റണൗട്ട്. തന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലെ മണാലിയിൽ പണികഴിപ്പിച്ച പുതിയ വീടിനെക്കുറിച്ചാണ് കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഹിമാചൽ പ്രദേശിലെ കങ്കണയുടെ രണ്ടാമത്തെ വീട് കൂടിയാണിത്. വീടിന്റെ ചിത്രങ്ങളും ചെറിയൊരു ഹോംടൂറും കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. .
പ്രകൃതിയോട് ഇഴ ചേർന്ന് നിൽക്കുന്ന രീതിയിൽ മൗണ്ടൻ സ്റ്റൈലിലാണ് വീടിന്റെ നിർമ്മാണം. നദിയിൽ നിന്നുള്ള കല്ലുകൾ കൊണ്ടാണ് വീടിന്റെ തറയും ചുവരുകളുമെല്ലാം നിർമ്മിച്ചത്. പ്രാദേശികമായി ലഭിച്ച തടികൾ കൊണ്ടാണ് ജനലുകളുടെയും വാതിലുകളുടെയും നിർമ്മാണം. മൂന്ന് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. വ്യത്യസ്ത നിറങ്ങ8 നൽകി മുറികൾ ആകർഷകമാക്കിയിട്ടുണ്ട്. വിശാലമായ മുറികളാണ് എല്ലാം.
വീടിന്റെ ഒത്തനടുക്കായാണ് ലിവിംഗ് റൂം.. ഇതിനോട് ചേര്‍ന്നാണ് ഡൈനിംഗ് ഏരിയ. വുഡന്‍ ഫിനിഷിലാണ് വീടിന്റെ സീലിംഗ്. വിനോദത്തിനായി ബില്യാഡ് ബോര്‍ഡ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും ഇതിനോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നു.
എമർജൻസി ആണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം . ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായാണ് കങ്കണ വേഷമിടുന്നത്. അടിയന്തരാവസ്ഥയും ബ്ലൂ സ്റ്റാർ ഓപ്പറേഷനുമാണ് ചിത്രത്തിന്റെ പ്രമേയം. അവസാനമിറങ്ങിയ കങ്കണയുടെ ധാക്കട് എന്ന ചിത്രം ബോക്സ് ഓഫീസിൽ മൂക്കും കുത്തി വീണിരുന്നു.