suspended

ഇടുക്കി: വിമാനത്തിൽവച്ച് മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സമൂഹമാദ്ധ്യമ പോസ്‌റ്റിന് ചുവട്ടിൽ മുഖ്യമന്ത്രിയ്‌ക്കും കുടുംബാംഗങ്ങൾക്കുമെതിരെ കമന്റ് ചെയ്‌ത ആദിവാസി വനപാലകന് സസ്‌പെൻഷൻ. മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിച്ച അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു എന്ന ഫേസ്‌ബുക്ക് കുറിപ്പിന് കീഴിൽ മോശം കമന്റ് ചെയ്‌തതിനാണ് പെരിയാർ കടുവാസങ്കേതം വള‌ളക്കടവ് റെയ്‌ഞ്ച് കളറടിച്ചാൻ സെക്ഷനിൽ ഫോറസ്‌റ്റ് വാച്ചറായ വള‌ളക്കടവ് വഞ്ചിവയൽ ആദിവാസി കോളനി സ്വദേശി ആർ.സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തത്.

മോശം പരാമർശം നടത്തിയതിന് ഇയാൾക്കെതിരെ വനംമന്ത്രിയ്‌ക്ക് പരാതി കിട്ടിയിരുന്നു. പെരിയാർ കടുവാ സങ്കേതം ഈസ്‌റ്റ് ഡപ്യൂട്ടി ഡയറക്‌ടർ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.

മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രതിക്കൂട്ടിലാക്കുന്ന സ്വപ്നയുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും ഇന്ന് പുറത്തുവന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതായി സ്വപ്നയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി. ഷാർജയിൽ ബിസിനസ് പങ്കാളികളുമായി ചർച്ച നടത്തി. ചർച്ചയിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമൊപ്പം ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സ്വപ്ന പറയുന്നു.