case-diary-

നാവിക പരിശീലനത്തിനിടെ കപ്പലിൽ ക്രൂരമായ പീഡനങ്ങൾക്കിരയായ മർച്ചന്റ് നേവിയിലെ വനിതാ കേഡറ്റുകൾ നീതിതേടി കോടതിയിൽ. അമേരിക്കൻ കപ്പൽ കമ്പനിയായ മേർസ്‌ക് ഷിപ്പ് കമ്പനിക്കെതിരെയാണ് രണ്ട് കേഡറ്റുകൾ പരാതി നൽകിയത്. ഇവരുടെ എം.വി അലയൻസ് ഫെയർ ഫാക്സ് എന്ന കപ്പലിൽ രണ്ടു വർഷങ്ങളിലായാണ് പരാതിക്കാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. യു.എസ് മർച്ചന്റ് മറൈൻ അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കുന്നതിനിടെയാണ് ലൈംഗിക പീഡനമുണ്ടായത് എന്ന് പരാതിയിൽ പറയുന്നു.

നിർബന്ധിച്ച് മദ്യം നൽകി ബോധം കെടുത്തിയ ശേഷം കപ്പലിലെ ഫസ്റ്റ് എൻജിനീയർ ക്രൂരമായി ബലാത്സംഗം ചെയ്തതായാണ് ഒരു യുവതിയുടെ പരാതിയിൽ പറയുന്നത്. ലൈംഗിക പീഡന ശ്രമങ്ങളും അശ്ലീല പ്രയോഗങ്ങളും ഉണ്ടായതായി രണ്ടാമത്തെ യുവതി ബോധിപ്പിക്കുന്നു.

മർച്ചന്റ് നേവി പരിശീലനത്തിന്റെ ഭാഗമായി കേഡറ്റുകൾക്ക് സീ ഇയർ ട്രെയിനിംഗ് എന്ന പേരിൽ കപ്പലിൽ നിർബന്ധിത ജോലി ചെയ്യണം, ഇതിന് രിശീലനം നൽകുന്നതിനായി അക്കാദമി കപ്പൽ കമ്പനികളുമായി കരാറിൽ ഏർപ്പെടാറുണ്ട്. ആ പരിശീലന പരിപാടിക്കിടയിലാണ് ഇവർക്ക് പീഡനം നേരിടേണ്ടി വന്നത്.

കപ്പൽ പരിശീലനത്തിനു ശേഷം അക്കാദമിയിൽ തിരിച്ചെത്തിയ യുവതി മിഡ്ഷിപ്പ് മാൻ എക്സ് എന്ന വ്യാജപേരിൽ തനിക്ക് കപ്പലിൽ നേരിട്ട ലൈംഗിക അതിക്രമങ്ങൾ ഓൺലൈനിൽ തുറന്നെഴുതി. ഇത്വൻ വിവാദമായി. . തുടർന്ന്, സമാനമായ അനുഭവം മറ്റ് ചില വനിതാ കേഡറ്റുകൾക്കും നേരിടേണ്ടി വന്നതായി ഇവർ നേരിട്ടറിഞ്ഞു. ആക്ടിവിസ്റ്റായ അഭിഭാഷക ജെ റയാൻ മെലോജിയാണ് യുവതിക്കു വേണ്ടി കോടതിയിൽ ഹാജരായത്.

2019ലാണ് കപ്പൽ പരിശീലനത്തിനായി താൻ മേർസ്‌ക് ഷിപ്പ് കമ്പനിയുടെ എം വി അലയൻസ് ഫെയർ ഫാക്സ് എന്ന കപ്പലിൽ പോയത്.കപ്പലിലെ മുതിർന്ന ഉദ്യോഗസ്ഥർ തന്നെ ലൈംഗികമായി സമീപിച്ചു. ഫസ്റ്റ് എൻജിനീയറായ ഒരാൾ ആദ്യം പ്രണയാഭ്യർത്ഥന നടത്തുകയും പിന്നീട് വളരെ മോശമായി ഇടപെടുകയും ചെയ്തു.

അതിനിടെയാണ്നിർബന്ധിച്ച് മദ്യം കഴിപ്പിച്ചത്.അമിതമായി മദ്യം കഴിക്കേണ്ടിവന്ന് ബോധരഹിതയായ താൻ ഓർമ്മ വരമ്പോൾ ഒരു മുറിയിൽ നഗ്നയായി ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു. ഫസ്റ്റ് എഞ്ചിനീയർ തന്റെ സമീപം നഗ്നനായി നിന്ന കാര്യവും ഓർമ്മ വന്നു. അയാൾ തന്നെ കൊണ്ട് നിർബന്ധിച്ച് ഓറൽ സെക്സും ചെയ്യിച്ചു. ബോധം വന്നശേഷം പരാതിപ്പെട്ടുവെങ്കിലും ഇയാൾ ആരോപണം നിഷേധിച്ചു. അയാൾ പലവട്ടം ഭീഷണിപ്പെടുത്തുകയും ചെയ്തു. കപ്പലിന്റെ ക്യാ്ര്രപൻ അടക്കം അയാൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

.മിഡ്ഷിപ്പ് മാൻ വൈ എന്ന പേരിൽ അറിയപ്പെടുന്ന രണ്ടാമത്തെ വനിതാ കേഡറ്റും തനിക്കുണ്ടായ മോശം അനുഭവങ്ങളാണ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നത്. ആദ്യ കേഡറ്റിന് മോശം അനുഭവമുണ്ടായ അതേ കപ്പലിലാണ് ഒരു വർഷത്തിനു ശേഷം ഇവർക്ക് ലൈംഗിക പീഡനങ്ങൾ ഉണ്ടായത്. കപ്പലിലെ ഒരു ഇലക്ട്രീഷ്യൻ ടോയ്ലറ്റിൽ വെച്ച് തന്നെ കടന്നു പിടിച്ചതായി ഇവർ പരാതിയിൽ വ്യക്തമാക്കി.

രണ്ട് പരാതികളും ഒരു കമ്പനിയുടെ ഒരേ കപ്പലിലാണ് നടന്നത്. രണ്ട് സംഭവങ്ങളും വ്യത്യസ്ത വർഷങ്ങളിലാണ് നടന്നത്. സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്‌