ആലപ്പുഴയിലെ മിനി കൽപ്പകവാടിയിലാണ് ചങ്കത്തിമാർ ഇന്ന് രുചി തേടിയെത്തിയിരിക്കുന്നത്. നാടൻ കള്ളിൽ തന്നെയാണ് ഇത്തവണയും തുടക്കം കുറിച്ചിരിക്കുന്നത്. പിന്നാലെ ഷാപ്പ് രുചികളെല്ലാം ചങ്കത്തിമാരെ തേടിയെത്തുന്നുണ്ട്.
തനി കായൽ രുചികളും ആലപ്പുഴയിലെ സ്പെഷ്യൽ വിഭവങ്ങളുമാണ് ഏറെയും. കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്, കക്കയിറച്ചി, ആറ്റുവാള തലക്കറി, കണവത്തോരൻ, പോർക്ക് ഫ്രൈ, ബീഫ് റോസ്റ്റ്, താറാവ് കറി, ഞണ്ട് റോസ്റ്റ്, ഞണ്ട് ഫ്രൈ, പൊടി മീൻ വറുത്തത്, മുയൽ ഇറച്ചി, കാട ഫ്രൈ, ചെമ്മീൻ റോസ്റ്റ്, കൊഞ്ച് ഫ്രൈ, വരാൽ ഫ്രൈ തുടങ്ങിയ ഐറ്റങ്ങളും ചോറ്, ചിരട്ട പുട്ട്, ചപ്പാത്തി, പത്തിരി, പൊറോട്ട, കപ്പ എന്നിവയും ചങ്കത്തിമാർക്കായി ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. കായൽ കാറ്റേറ്റ് പ്രകൃതി ഭംഗി ആവോളം ആസ്വദിച്ച് കുടുംബസമേതം ആർക്കും വരാവുന്നയിടമാണിത്. വീഡിയോ കാണാം.
