ഇറ്റാലിയന്‍ നാവികരെ തൂക്കി അകത്തിട്ട ഹീറോ പക്ഷേ ഷാജും സ്വപ്നയും വന്നു, അങ്ങനിപ്പോ ചീട്ട് കീറിയ അവസ്ഥയിലാണ് എഡിജിപി എം ആര്‍ അജിത്ത്. അജിത്തിന് പൂട്ടു വീഴാന്‍ കാരണക്കാര്‍ ആരായിരിക്കും? ശരിക്കും പറഞ്ഞാല്‍ ആരെയും കൂസാത്ത ഒരു ധീരന്‍ പരിവേഷം ഉണ്ടായിരുന്ന ആളായിരുന്നു എഡിജിപി അജിത്തിന്. പക്ഷേ കാലക്കേടില്‍ തൊപ്പി തെറിച്ചു.

adgp-ajith-kumar

ഒരു കണക്കിന് നോക്കിയാല്‍ തെറിച്ചു എന്നല്ല തെറിപ്പിച്ചു എന്ന് തന്നെ പറയാം. വഴിവിട്ട കൂട്ട് കെട്ട് തന്നെ ആണ് എഡിജിപിയെ കുരുക്കിയത് എന്നു തന്നെ വേണം പറയാന്‍. കാരണം മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ നാവികരെ, നടുക്കടലില്‍ നങ്കൂരമിട്ട കപ്പലിലെത്തി തൂക്കിയെടുത്ത് ജയിലിലടച്ച എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ഒരു നായക പരിവേഷം തന്നെ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നു.