കൃഷ്ണ ശങ്കർ നായകനാകുന്ന ചിത്രമാണ് 'കൊച്ചാൾ'. നവാഗതനായ ശ്യാം മോഹനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ പൊലീസ് വേഷത്തിലാണ് കൃഷ്ണ ശങ്കർ എത്തുന്നത്. ചൈതന്യയാണ് നായിക.

krishna-sankar

കൊച്ചാളിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ നിവിൻ പോളിയുമായുള്ള സൗഹൃദത്തെക്കുറിച്ചും കൗമുദി മൂവിസിനോട് മനസുതുറന്നിരിക്കുകയാണ് നടനിപ്പോൾ. 'നിവിൻ ഉപദേശം തരില്ല. എത്ര പ്രാവശ്യം ഞാൻ ചോദിച്ചിട്ടുണ്ടെന്നറിയോ. തരില്ല. എനിക്ക് തോന്നിണില്ലാട്ടോ അങ്ങനെയൊക്കെ ഉപദേശിക്കാൻ പറ്റൂന്ന്.


ഒരു ചാലക്കുടി ബസ് കിടക്കുന്നു എനിക്ക് പറയാം ദേ ബസ് കിടക്കുന്നു ചാലക്കുടിക്ക് പോകാന്ന്. പക്ഷേ സിനിമയിൽ അങ്ങനെ പറ്റില്ലല്ലോ. അവൻ ഒരു ക്യാരക്ടറിനെ കാണുന്നതും, സിജു കാണുന്നതും, ഞാൻ കാണുന്നതും തമ്മിൽ വ്യത്യാസം കാണും.'-കൃഷ്ണ ശങ്കർ പറഞ്ഞു.