941 - രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അന്ന് പസഫിക്ക് സമുദ്രമായിരുന്നു പ്രധാന യുദ്ധ കളം. സൈനികർ, യുദ്ധ വിമാനങ്ങൾ, യുദ്ധ വിമാന പൈലറ്റുമാർ, ഇവർ ഒരു ഐലന്റിൽ നിന്ന് മറ്റൊരു ഐന്റിലേക്ക് പറന്നത് പെസഫിക്കിൽ നിന്നാണ്. ഏഴ് പ്രധാന നാവിക യുദ്ധങ്ങൾക്ക് ആണ് അന്ന് പെസഫിക്ക് സമുദ്രം സാക്ഷി ആയത്. മൂന്ന് കരയുദ്ധങ്ങൾ, നിരന്തര നാവിക ആക്രമണങ്ങൾ ഇതെല്ലാം പെസഫിക്കിൽ നിന്ന് ആയിരുന്നു.

ഇന്ന് ആ യുദ്ധം അവസാനിച്ച് ഏഴ് ദശാബ്ദങ്ങൾ കഴിഞ്ഞിരിക്കുന്നു. ദക്ഷിണ പസഫിക്കിൽ ഒരു പുതിയ യുദ്ധം നടക്കുന്നു. 8 ദ്വീപ് രാഷ്ട്രങ്ങളെ നിയന്ത്രിക്കാനുള്ള യുദ്ധം. ചൈന അവരുടെ വിശ്വസ്തത വാങ്ങാൻ ശ്രമിക്കുന്നു, യുഎസും സഖ്യകക്ഷികളും അവരുടെ സ്വാധീനം നില നിർത്താൻ ശ്രമിക്കുന്നു. എന്തുകൊണ്ടാണ് ഈ പ്രദേശം തന്ത്രപരമായി പ്രധാനം ആയിരിക്കുന്നത്? ടർഫ് യുദ്ധം എന്തിനെ കുറിച്ചാണ്?