
സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഹേമന്ദ് ജി. നായർ രചനയും സംവിധാനവും നിർവഹിച്ച ഹിഗ്വിറ്റ പൂർത്തിയായി. പൊലീസ് കോൺസ്റ്റബിളിന്റെ വേഷമാണ് ധ്യാനിന്. കണ്ണൂരിലെ മുൻനിര നേതാവ് പന്ന്യൻ മുകുന്ദനായി സുരാജ് എത്തുന്നു. പുതുമുഖം സങ്കീർത്തന ആണ് നായിക. മനോജ് കെ. ജയൻ, ഇന്ദ്രൻസ്, വിനീത് കുമാർ, ജാഫർ ഇടുക്കി, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ എന്നിവരാണ് മറ്റു താരങ്ങൾ. സെക്കന്റ് ഹാഫ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സോബി തര്യനും സജിത് അമ്മയും ചേർന്നാണ് നിർമ്മാണം. വിനായക് ശശികുമാർ, ധന്യ നിഖിൽ എന്നിവരുടെ വരികൾക്ക് രാഹുൽരാജ് ഈണം നൽകുന്നു. ഛായാഗ്രഹണം ഫാസിൽ നാസർ.