കൊച്ചി: മീ ടൂ വിവാദവുമായി ബന്ധപ്പെട്ട് നടൻ വിനായകനും മാദ്ധ്യമപ്രവർത്തകരും തമ്മിൽ തർക്കം. ശാരീരികവും മാനസികവുമായ പീ‌‌ഡനമാണ് മീ ടൂ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ താൻ അത് ചെയ‌്തിട്ടില്ലെന്നും, അത്രയും തരംതാഴ്‌ന്നവനല്ലെന്നും വിനായകൻ പ്രതികരിച്ചു.

'ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.''

vinayakan

അടിത്തട്ട് എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു നടന്‍. വളരെ ക്ഷുഭിതനായാണ് വിനായകന്‍ സംസാരിച്ചത്.