cpm

പാലക്കാട്: മൊബൈൽ ഫോണിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിലെ പ്രതിയായ മുൻ സിപിഎം നേതാവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊടുമ്പ് അമ്പലപ്പറമ്പ് സി പി എം ബ്രാഞ്ച് മുന്‍ സെക്രട്ടറി ഷാജഹാനെ (38)​ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി നന്നായി മദ്യപിച്ചിരുന്നു. ആ സമയത്താണ് യുവതിയുടെ കുളിമുറിയിൽ വെളിച്ചം കാണുന്നത്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായിരുന്നു ശ്രമം.

എന്നാൽ വെന്റിലേറ്ററിലൂടെ കൈ ഉയർന്ന് വരുന്നത് കണ്ടപ്പോഴേക്കും യുവതി ബഹളം വച്ചിരുന്നു. ഈ സമയത്ത് ഷാജഹാൻ പേടിച്ച് ഓടിയെങ്കിലും മൊബൈൽ കൈയിൽ നിന്നും നഷട്മായി. യുവതിയുടെ വീടിന്റെ പരിസരത്ത് നിന്നുമാണ് പിന്നീട് മൊബൈൽ കണ്ടെത്തിയത്. ഈ ഫോൺ ഉൾപ്പെടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. കേസായതോടെ പാർട്ടി ഷാജഹാനെ സസ്പെൻഡ് ചെയ്തിരുന്നു.