fauci

വാഷിംഗ്ടൺ : യു.എസിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന പ്രശസ്ത സാംക്രമിക രോഗവിദഗ്ദ്ധനും രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാവുമായ ഡോ. ആന്റണി ഫൗചിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 81 കാരനായ ഫൗചിയ്ക്ക് നേരിയ ലക്ഷണങ്ങളാണുള്ളതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെൽത്ത് അറിയിച്ചു. പൂർണ വാക്സിനേറ്റഡായ ഫൗചി രണ്ട് ഡോസ് ബൂസ്റ്റർ വാക്സിനും സ്വീകരിച്ചിരുന്നു.