astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 ജൂൺ 17 - 1197 മിഥുനം 3 വെള്ളിയാഴ്ച .(പുലർന്ന ശേഷം 9 മണി 55 മിനിറ്റ് 24 സെക്കന്റ് വരെ ഉത്രാടം ശേഷം തിരുവോണം നക്ഷത്രം )

അശ്വതി: ആഗ്രഹങ്ങൾ കൂടുതലായി ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി കൂടുതൽ പ്രവർത്തന മേഖലകൾ ആവശ്യമായി വരും,പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, ശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കും.

ഭരണി: ഉത്തമ തൊഴിൽ ലഭിക്കണമെന്ന ആഗ്രഹം മനസിൽ കൂടുതലായി ഉണ്ടാകും. അതിനുവേണ്ടിയുള്ള പരിശ്രമത്തിൽ വിജയം ഉണ്ടാകും. സുഹൃത്തുക്കളെ കണ്ടു മുട്ടും, ദാക്ഷിണ്യ പ്രകൃതം കാണിക്കും, വേഷഭൂഷാദികളില്‍ താല്‍പ്പര്യം. സന്താനഗുണം .

കാർത്തിക: ദൂരദേശത്തേക്ക് മാറിനിൽക്കാനുള്ള സാഹചര്യമുണ്ടാകും. സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് യുക്തിപൂർവം ഒഴിഞ്ഞുമാറും.സുഖക്കുറവ്, ലോണുകളും മറ്റും പ്രതികൂലമായേക്കാം, യാത്രയിൽ നേട്ടം, ആഡംബര വസ്തുക്കുൾക്കായി പണം ചെലവഴിക്കും.

രോഹിണി: അനാവശ്യ കാര്യങ്ങൾക്കായി പണം മുടക്കി വഞ്ചിതരാകാതെ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ബന്ധങ്ങളുമായി ബന്ധപ്പെട്ട പിടിവാശി കാണിക്കുന്നത് നല്ലതല്ല.ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍സംജാതമാകും.ഗാംഭീര്യം പ്രകടിപ്പിക്കും, ഇന്റര്‍വ്യുകളില്‍വിജയം.

മകയിരം: തൊഴിൽ മേഖലയിൽ മാറ്റം ഉണ്ടാകണം എന്ന് ചിന്തയുണ്ടാകും.ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകൾ രൂക്ഷമാകും,ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.

തിരുവാതിര: അപ്രതീക്ഷിതമായി ഉണ്ടാകുന്ന തടസങ്ങൾ പല കാര്യങ്ങൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും.‍ കർക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും.

പുണർതം: ചില ചെറിയ പിഴവുകൾ കൊണ്ട് പല വലിയ കാര്യങ്ങളും തടസപ്പെട്ടു പോകും, എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും മുതിർന്നവരുടെ ഉപദേശപ്രകാരം ചെയ്യുന്നത് നല്ലതാണ്. ശാരീരിക ദുരിതമുണ്ടാകാതെ സൂക്ഷിക്കണം, രഹസ്യ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കണം, ഇഷ്ട ജനങ്ങള്‍ ശത്രുക്കളെപ്പോലെ പെരുമാറും.

പൂയം: സർക്കാർ തലത്തിലെ ധന സംബന്ധമായ കാര്യങ്ങളിൽ തടസങ്ങൾ ഉണ്ടാകാം. ഇഷ്ട ജനം വഴി നേട്ടമുണ്ടാകും, ഭാഗ്യ പരീക്ഷണത്തില്‍ വിജയം, പഠനത്തില്‍ വിജയം, കുടുംബസ്വത്ത് ലഭിക്കും.

ആയില്യം: അഭീഷ്ട ലാഭം. വിവിധ മേഖലകളിൽനിന്ന് ധനവരവ് ഉണ്ടാകാം. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും, ഭാഗ്യക്കുറി, ചിട്ടി, വായ്പ എന്നിവ ലഭിക്കും, മാദ്ധ്യമങ്ങളില്‍ ശോഭിക്കും.

മകം: മുതിർന്നവരിൽ നിന്ന് സഹായ സഹകരണങ്ങൾ കുറയും. തുടർ പഠനം മുടങ്ങി കിടന്നിരുന്ന പലർക്കും പുതിയ നല്ല അവസരങ്ങൾ ലഭിക്കും.സ്ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍, പൊതുരംഗത്ത്‌ നേട്ടം, തൊഴില്‍ പരമായും ധനപരമായും ഉണ്ടായിരുന്ന ദോഷം മാറും. പുണ്യ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും.

പൂരം: വരുമാന വർദ്ധനവ് ഉണ്ടാകും. ദ്രവ്യ ലാഭം, കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവ കാണുന്നു. കുടുംബത്തിലുണ്ടായിരുന്ന അസ്വസ്ഥതകള്‍ക്ക് ശമനം, അദ്ധ്യാപകർക്ക് അനുകൂലസമയം.

ഉത്രം: സുഖാനുഭവങ്ങൾക്ക് സാദ്ധ്യതയുണ്ട്. ശയനസുഖം ഇഷ്ടഭക്ഷണ യോഗം, സന്താനഗുണം, വിദ്യാ ഗുണം. ചെലവുകൾ വർദ്ധിക്കും.പുതിയ ചങ്ങാത്തങ്ങള്‍ ഉടലെടുക്കും, സ്ത്രീകള്‍ക്ക് ആഭരണ, വസ്ത്രാദിലാഭം. ഇഷ്ടഭക്ഷണം ലഭിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.

അത്തം: വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ മികവു പ്രതീക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ ചേരുന്നവർക്ക് ഉത്തമ ദിനം.‍കർമരംഗം ഉഷാറാകും, ബന്ധു ബലം വര്‍ദ്ധിക്കും, മാറ്റം അനുകൂലമായതില്‍ സന്തോഷിക്കും, സര്‍ക്കാരില്‍ നിന്നും അനുകൂലമായി മറുപടി ലഭിക്കും.

ചിത്തിര: പഠന കാര്യങ്ങൾക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കും. യാത്രകൾ സന്തോഷപ്രദമായിരിക്കും. ശത്രുജയം, പ്രണയ കാര്യങ്ങിളില്‍ സന്തോഷം, ധന നേട്ടം, ദാമ്പത്യസുഖം, ആഗ്രഹങ്ങള്‍ സഫലമാകും.

ചോതി: ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ജോലി സംബന്ധമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, മനസിലുദേശിച്ച സംഗതികള്‍ നേടിയെടുക്കാന്‍ എന്ത് മാർഗവും സ്വീകരിക്കും.

വിശാഖം: പല കാര്യങ്ങളിലും വിയോജിപ്പ് അറിയിക്കും. ആരോഗ്യപരമായി കരുതല്‍ വേണം, ധനനഷ്ടം വരാം, നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.

അനിഴം: അവധിയെടുത്ത് തീർത്ഥയാത്രയ്ക്ക് പോകാൻ സാദ്ധ്യതയുണ്ട്. വസ്തു, വാഹനം എന്നിവയുടെ ക്രയവിക്രയങ്ങളിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. കേസ് രമ്യതയിലാകും, ശത്രുക്കളുടെയും, അസൂയാലുക്കളുടെയും ശല്യം വര്‍ദ്ധിക്കും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, പങ്കാളിക്ക് തൊഴില്‍ പരാജയം.

തൃക്കേട്ട: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകും. വ്യവസായ വ്യാപാര ശൃംഖലകൾ സാമ്പത്തിക ഇടപാടുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. യുവാക്കള്‍ ജോലികാര്യങ്ങളില്‍ തട്ടിപ്പിനിടയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ കരുതലോടെ മുന്നേറണം, പണം കടം കൊടുക്കരുത്, മേലുദ്യോഗസ്ഥന്മാരുടെ നീരസം സമ്പാദിക്കും.

മൂലം: ദേശാന്തര സഞ്ചാരം രോഗഭയം ധനവ്യയം എന്നിവയ്ക്ക് സാദ്ധ്യത കാണുന്നുണ്ട്. വൈദ്യുതി, വാഹനം, വാതകം, ആയുധം, രാസപദാര്‍ത്ഥങ്ങള്‍ എന്നിവയിലൂടെ അപകടം വരാന്‍ സാദ്ധ്യത, പൊതുവേദികളില്‍ പ്രത്യക്ഷപെടുമ്പോള്‍ അപമാനിതനാവാന്‍ ഇടയുള്ളതിനാല്‍ സൂക്ഷിക്കണം.

പൂരാടം: വാക്ക് തർക്കങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക വരുമാന തടസമുണ്ടാകാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നല്ല ആനുകൂല്യങ്ങൾ ലഭിക്കാൻ സാദ്ധ്യതയുണ്ട്.പരുഷമായി സംസാരിക്കും, സ്ത്രീകള്‍ മൂലം സന്തോഷവും സമാധാനവും നഷ്ടപ്പെടും. മാതാപിതാക്കള്‍ക്ക് വേണ്ടി ത്യാഗം ചെയ്യേണ്ടി വരും, ജാമ്യം നില്‍ക്കരുത്.

ഉത്രാടം: വ്യത്യസ്ത ജാതി മത ദേശ വിഭാഗങ്ങൾ പരിഗണിക്കാതെയുള്ള പ്രേമാഭ്യർത്ഥന ഉണ്ടാകും.ശത്രുതാ മനോഭാവത്തിലായിരുന്ന വ്യക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി ചങ്ങാത്തം കൂടും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ വളരെ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.

തിരുവോണം: കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. കേസ് വഴക്കുകളിൽ വിജയിക്കും. തർക്കവിഷയങ്ങളിൽ സ്വന്തം ഭാഗം വ്യക്തമായി അവതരിപ്പിക്കാൻ കഴിയും.പങ്കാളിയുമായി ചേര്‍ന്ന് ജീവിക്കാനനുവദിക്കാത്ത അവസ്ഥക്ക് മാറ്റം വരും, പുതിയ കര്‍മ്മ മേഖല തുടങ്ങുകയും വലിയ സ്ഥാപനമായി മാറുകയും ചെയ്യും, വിദേശ യാത്ര തരപ്പെടും.

അവിട്ടം: ദൂരദേശത്തുള്ള വ്യക്തികളുമായോ സ്ത്രീകളുമായോ പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കാൻ കഴിയും. വരുമാന കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും. ഉന്നത വ്യക്തികളുടെ സഹായത്താല്‍ വിജയം നേടും,‍രാഷ്ട്രീയക്കാർ അവരുടെ പ്രവൃത്തി വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, പൂര്‍വിക സ്വത്ത് ലഭിക്കും.

ചതയം: തടസങ്ങളെല്ലാം മാറിവരും. പുതിയ തൊഴിൽ മേഖല കണ്ടുപിടിക്കും. ചെലവുകൾ വർദ്ധിച്ചുവരും. സ്ത്രീകൾക്ക് നല്ല പുരുഷ സുഹൃത്തുക്കളെ ലഭിക്കും. പുതിയ പഠന മേഖലകളുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്ക് അവസരം.‍ കുടുംബത്തിൽ മംഗള കര്‍മം നടക്കും, യശസ്, കര്‍മ്മ പുഷ്ടി എന്നിവ ഉണ്ടാകും. ആരാധനാലയങ്ങളില്‍ ധാരാളം സമയം ചെലവഴിക്കും.

പൂരുരുട്ടാതി: കുടുംബവഴക്കുകളുമായി ബന്ധപ്പെട്ട് കോടതിയിലുളള കേസുകൾ ഒത്തുതീർപ്പാക്കാൻ സാധിക്കും. ഉത്തമ വിവാഹാലോചനകൾ നടക്കാം, വ്യവഹാര വിജയം,വിശിഷ്ട ഭോജന സൗഖ്യം,കര്‍മ്മ രംഗത്ത് സല്‍പേര് നിലനിര്‍ത്താന്‍ കഴിയും.

ഉത്തൃട്ടാതി: മനസിന് സന്തോഷമുണ്ടാകുന്ന വാക്കുകൾ കേൾക്കും. തൊഴിൽ മേഖലയിൽ ലാഭ ശതമാനം വർദ്ധിക്കും. രോഗാവസ്ഥയില്‍ നിന്നും പുതിയ ചികിത്സാ രീതിവഴി മോചനം ലഭിക്കും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നിച്ചു താമസിക്കാന്‍ സാദ്ധ്യത കൂടുതലാണ്.

രേവതി: ദൂര ദേശ യാത്രകൾ നടത്തും. തടസങ്ങൾ മാറി വരും, കലാകാരന്മാർ ഗ്രന്ഥകർത്താക്കൾ എന്നിവർക്ക് പുതിയ രചനാപരമായ ആശയങ്ങൾ ഉണ്ടാകും.തൊഴില്‍ മേഖലയില്‍ നിന്നും നേട്ടം, വ്യവഹാരവിജയം, ദേവാലയ ദര്‍ശനം .മതപരമായ കാര്യത്തില്‍ താത്പര്യം വര്‍ദ്ധിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും.