radha

വാഷിംഗ്ടൺ : പെന്റഗണിലെ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി ഒഫ് ഡിഫൻസ് ഫോർ അക്വിസിഷൻ ആൻഡ് സസ്‌റ്റെയ്‌ൻമെന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ സുരക്ഷാ വിദഗ്ദ്ധ രാധാ അയ്യങ്കാർ പ്ലംബിനെ നാമനിർദ്ദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

നിലവിൽ ഡെപ്യൂട്ടി സെക്രട്ടറി ഒഫ് ഡിഫൻസ് ചീഫ് ഒഫ് സ്​റ്റാഫ് ആയ രാധ മുമ്പ് ഗൂഗിളിൽ റിസർച്ച് ആൻഡ് ഇൻസൈ​റ്റ്സ് ഫോർ ട്രസ്​റ്റ് ആൻഡ് സേഫ്റ്റി ഡയറക്ടർ, ഫേസ്ബുക്കിൽ പോളിസി അനാലിസിസ് ഗ്ലോബൽ ഹെഡ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കൂടാതെ, റാൻഡ് കോർപ്പറേഷൻ, പ്രതിരോധ വകുപ്പ്, ഊർജ്ജ വകുപ്പ്, വൈ​റ്റ് ഹൗസ് നാഷണൽ സെക്യൂരി​റ്റി കൗൺസിൽ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചു.

പ്രിൻസ്​റ്റൺ യൂണിവേഴ്സി​റ്റിയിൽ നിന്ന് ഇക്കണോമിക്സിൽ പിഎച്ച്ഡിയും എം.സും, മസാച്യുസെ​റ്റ്സ് ഇൻസ്​റ്റി​റ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിൽ നിന്ന് ബി.എസും കരസ്ഥമാക്കി. ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്സിൽ അസിസ്​റ്റന്റ് പ്രൊഫസറായിരുന്നു.