agasthyam-kalari

തിരുവനന്തപുരം: കളരിപ്പയറ്റ് ഗവേഷണ കേന്ദ്രം സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജീ ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു .കളരിപ്പയറ്റിനെക്കുറിച്ചും സിദ്ധ പാരമ്പര്യത്തെ കുറിച്ചുമുള്ള ഗവേഷണത്തിനായുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേന്ദ്രം സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു .

" കുട്ടികളിലെ മാനസികമായും ശാരീരികമായുമുള്ള വികസനത്തിന് കളരിയുടെ പങ്ക് വളരെ പ്രാധാന്യം വഹിക്കുന്നതാണ് എന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി ശ്രീ ജി ആർ അനിൽ പറഞ്ഞു . എ പി ജെ അബ്ദുൽ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീമതി രാജശ്രീ എം എസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.നരുവാമൂട് വാർഡ് മെമ്പർ ശ്രീ സജി കുമാർ , സരസ്വതി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് വൈസ് ചെയർപേഴ്സൺ ഡോ . ദേവി , ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അക്കാഡമിക് ഡയറക്ടർ ശ്രീ കൃഷ്ണകുമാർ , ഗവേഷണ കേന്ദ്രത്തിന്റെ മുഖ്യ നേതൃത്വം വഹിക്കുന്ന ഡോ അരുൺ സുരേന്ദ്രൻ ,ഡോ എസ് മഹേഷ് എന്നിവർ പങ്കെടുത്തു .

കളരിപ്പയറ്റിനെക്കുറിച്ചും സിദ്ധ പാരമ്പര്യത്തെ കുറിച്ചുമുള്ള ഗവേഷണത്തിനായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഭാരതീയ വിജ്ഞാന വിഭാഗം അനുവദിച്ച രാജ്യത്തെ 13 കേന്ദ്രങ്ങളിൽ ഡോ എസ് മഹേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന 125 വർഷത്തെ പാരമ്പര്യമുളള അഗസ്ത്യം കളരിയുമായി സഹകരിച്ചാണ് ട്രിനിറ്റി കോളേജിൽ ഈ കേന്ദ്രം പ്രവർത്തിക്കുക . കളരിപ്പയറ്റുമായുളള വിവിധ പാരമ്പര്യങ്ങളുടെ പുനരുജ്ജീവനത്തിനും ജനകീയവത്കരണത്തിനുമായിരിക്കും മുൻഗണന. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെ‌ക്‌നിക്കൽ എഡ്യുക്കേഷൻ മുഖേനയാണ് ആദ്യത്തെ രണ്ടുവർഷം ഈ കേന്ദ്രങ്ങൾക്ക് ധനസഹായം ലഭിക്കുക.