
ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിന് ആഗസ്റ്റ് അഞ്ചിന് തുടക്കമാകും. ആദ്യ മത്സരത്തിൽ ആഴ്‌സനൽ ക്രിസ്റ്റൽ പാലസിനെ നേരിടും. ആഗസ്റ്റ് അഞ്ച് മുതൽ ഏഴുവരെയുള്ള ദിവസങ്ങളിലെ മത്സരക്രമം പുറത്തിറക്കി.ആഗസ്റ്റ് ആറിന് ഏഴ് മത്സരങ്ങളും ഏഴിന് രണ്ട് മത്സരങ്ങളും നടക്കും. ആറിന് ലിവർപൂൾ, ലെസ്റ്റർ സിറ്റി, ചെൽസി, ആസ്റ്റൺ വില്ല തുടങ്ങിയ വമ്പന്മാർക്ക് മത്സരമുണ്ട്.
വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനുംആഗസ്റ്റ് ഏഴിനാണ് ആദ്യ മത്സരം. ഏറ്റവുമധികം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ മത്സരത്തിൽ ബ്രൈട്ടണെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് ആദ്യ മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡാണ് എതിരാളി.