maythra
കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയവാൽവ് മാറ്റിവയ്ക്കൽ പൂർത്തിയാക്കിയ മെഡിക്കൽസംഘം. ഇടത്തു നിന്നും കാർഡിയോളജി കൺസൾട്ടന്റ് ഡോ. ജോമി ജോസ്, ഡോ. അനീസ് താജുദ്ദീൻ, ഡോ.സാജിദ് യൂനുസ്, ഡോ. അലി ഫൈൽ, ഡോ. ആഷിഷ് കുമാർ മണ്ഡാലെ, ഡോ. ജയേഷ് ഭാസ്‌കരൻ, ഡോ. ശീതൾ രാജൻ നായർ , ഡോ.ഷാജുദ്ദീൻ കായക്കൽ.

കോഴിക്കോട്: കേരളത്തിലാദ്യമായി ശസ്ത്രക്രിയ ഇല്ലാതെ 50 ഹൃദയ വാൽവ് മാ​റ്റിവയ്ക്കൽ നടത്തി കോഴിക്കോട് മേയ്ത്ര ഹോസ്പി​റ്റൽ ചരിത്രം സൃഷ്ടിച്ചു. ശാസ്ത്രക്രിയ കൂടാതെ ട്രാൻസ്‌കത്തീ​റ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടി.എ.വി.ആർ), മിട്രൽ വാൽവ് റീപ്ലേസ്‌മെന്റ് (എം.വി.ആർ), പൾമണറി വാൽവ് റീപ്ലേസ്‌മെന്റ് (പി.വി.ആർ) എന്നീ മൂന്ന് രീതിയിലുള്ള ഹൃദയവാൽവ് മാ​റ്റിവയ്ക്കൽ രീതികളും ചെയ്യുന്ന വടക്കൻ കേരളത്തിലെ ഏക കേന്ദ്രമാണ് മേയ്ത്ര ഹോസ്പി​റ്റൽ.

ഏ​റ്റവും നൂതനമായ ചികിത്സാ സംവിധാനങ്ങളെയും അതിവിദഗ്ദ്ധരായ ഡോക്ടർമാരെയും ഏകോപിപ്പിച്ചുള്ള സേവനത്തിലൂടെ ജനങ്ങൾക്ക് സഹായകരമാകും വിധത്തിൽ ചികിത്സാമേഖലയിൽ ഉന്നതനേട്ടങ്ങൾ കൈവരിക്കുകയാണ് സെന്റർ ഒഫ് എക്സലൻസ് ഫോർ ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർവിഭാഗം ലക്ഷ്യമാക്കുന്നത്.

ആറു വർഷം കൊണ്ട് ആറു മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിച്ചുകൊണ്ട് സേവനം വ്യാപിപ്പിച്ച മേയ്ത്രയിൽ ഹാർട്ട് ആൻഡ് വാസ്‌കുലർ കെയർ, ന്യൂറോ സയൻസസ്, ബോൺ, ജോയിന്റ് ആൻഡ് സ്‌പൈന്, ഗാസ്‌ട്രോ സയൻസസ്, യൂറോ നെഫ്റോ സയൻസസ് ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റേഷൻ, 'ബ്ലഡ് ഡിസീസസ്, ബോൺമാരോ ട്രാൻസ്‌പ്ലാന്റ് ആൻഡ് കാൻസർ ഇമ്യൂണോ തെറാപി എന്നീ സെന്റർ ഒഫ് എക്സലൻസ് വിഭാഗങ്ങൾ ദക്ഷിണേന്ത്യയിലെ തന്നെ ഏ​റ്റവും മികച്ച സേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.