 
മുംബയ്: മുംബയ് ജുഹുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ മുപ്പത്തിയഞ്ചുകാരിയായ എഴുത്തുകാരിയെ 75കാരനായ വ്യവസായി മാനഭംഗം ചെയ്തതായി പരാതി. പൊലീസിൽ പരാതിപ്പെട്ടാൽ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. പിന്നാലെ ഡി-കമ്പനിയുടേതെന്ന പേരിൽ യുവതിക്ക് ഭീഷണി ഫോൺകാൾ വരികയും ചെയ്തു.
മുംബയ് അംബോലി പൊലീസിലാണ് യുവതി പരാതി നൽകിയത്. ഇവരിൽ നിന്ന് വ്യവസായി രണ്ട് കോടി രൂപ കടമായി വാങ്ങിയിരുന്നു. ഇത് തിരികെ നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട മീറ്റിംഗിനായി പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയപ്പോഴാണ് വ്യവസായി തന്നെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.