
അഹമ്മദാബാദ്: ഗുജറാത്ത് എടിഎസ്സും കോസ്റ്റ്ഗാർഡും സംയുക്തമായി ഗുജറാത്ത് തീരത്ത് നടത്തിയ തെരച്ചിലിൽ 250 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. പാക്ക് ബോട്ടിൽ നിന്നുമാണ് 56 കിലോ ഹെറോയിൻ ഉദ്യോഗസ്ഥർ പിടികൂടുന്നത്. സംഭവത്തിൽ ഒൻപത് പാകിസ്ഥാൻ സ്വദേശികൾ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.