
മഴയുടെ വരവോടെ ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, ഉൾപ്പെടെയുള്ള രോഗങ്ങളും പടരുകയാണ്. കൊതുകുകൾ തന്നെയാണ് ഈ രോഗങ്ങൾക്ക് കാരണമാകുന്നത്. വീടുകളിലെ കൊതുക് ശല്യം ഒഴിവാക്കുന്നതാണ് ഏറ്റവും മികത്ത പ്രതിവിധി.
കെട്ടിനിൽക്കുന്ന വെള്ളമാണ് കൊതുകുകളുടെ പ്രജനന കേന്ദ്രം. അതിനാൽ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കാതെ നോക്കുകയാണ് വേണ്ടത്. വീടും പരിസരവും എപ്പോഴുംവൃത്തിയായി സൂക്ഷിക്കുന്നതിലൂടെ കൊതുകുകളെയും മറ്റൊരു രോഗകാരിയായ ഈച്ചയെയും അകറ്റാം.
ഇത്ഒ കൂടാതെ കൊതുകുകളെ അകറ്റാൻ മറ്റുചില പൊടിക്കൈകളുമുണ്ട്.. കാപ്പിപ്പൊടി അല്പം തുറന്ന ബൗളിൽ സൂക്ഷിക്കുന്നത് കൊതുകുകളെ അകറ്റാൻ സഹായിക്കും. കുരുമുളക് പൊടി സ്പ്രേ ചെയ്യുന്നതും നല്ലതാണ്. കുരുമുളക് പൊടി ഏതെങ്കിലും എസൻഷ്യൽ ഓയിലിൽ കലർത്തി കൊതുക് ശല്യമുള്ള ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
ഗ്രാമ്പുവും നാരങ്ങയും കൊതുകുകൾക്ക് അത്ര പഥ്യമല്ല. ഗ്രാമ്പു ചെറുനാരങ്ങയിൽ കുത്തി മുറികളിൽ വയ്ക്കുന്നത് കൊതുകുകളെ അകറ്റും. വെളുത്തുള്ളി ചതച്ചെടുത്ത് വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയിൽ തളിക്കുന്നത് കൊതുകിനെ തുരത്താൻ നല്ലതാണ്. തുളസിയിലയും കൊതുകുകൾക്കെതിരെ ഫലം ചെയ്യും. മുറിക്കുള്ളിൽ കൊതുക് കൊതുക് കടക്കാതിരിക്കാൻ ജനാലകളിലെ വാതിലിന് പുറത്തോ തുളസിയില വയ്ക്കാം.