kk

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ ഇ.ഡി മാറ്റി. തിങ്കളാഴ്‌ചത്തേക്കാണ് ചോദ്യം ചെയ്യൽ മാറ്റിയത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യം പരിഗണിച്ച് വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ തിങ്കളാഴ്‌ചത്തേക്ക് മാറ്റണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു,​

ഇതിനെ തുടർന്നാണ് ഇ.ഡിയുടെ നടപടി. തിങ്കളാഴ്‌ച ഹാജരാകാൻ രാഹുലിന് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിൽ രാഹുൽ ഗാന്ധിയെ മൂന്നുദിവസം തുടർച്ചയായി ഇ.ഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറിയിരുന്നു.

ഇ.ഡി നടപടിക്കെതിരായ പ്രതിഷേധം വരും ദിവസങ്ങളിൽ കൂടുതൽ കടുപ്പിക്കാൻ എ.ഐ.സി.സി ആസ്ഥാനത്ത് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു,​. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ തുടരുന്നതിനാൽ എം.പിമാരുടെ വീടുകൾ കേന്ദ്രീകരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഇതിനായി എല്ലാ എം.പിമാരോടും ഉടൻ ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മഹിളാ കോൺഗ്രസ് അടക്കം പോഷക സംഘടനകളുടെ നേതൃത്വത്തിലും പൊലീസിനെതിരെ പ്രതിഷേധം തുടരും.