qatar-world-cup

കഴിഞ്ഞ ദിവസം നടന്ന പ്ളേ ഓഫ് മത്സരങ്ങളിൽ ആസ്ട്രേലിയയും കോസ്റ്റാറിക്കയും വിജയിച്ചതോടെ ഈ വർഷം നടക്കുന്ന ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന 32 ടീമുകളുടെയും ചിത്രം തെളിഞ്ഞു. രണ്ട് ടീമുകളുടെ സ്ഥാനം ഒഴിച്ചിട്ട് ലോകകപ്പ് ഡ്രോ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. അവസാന രണ്ട് ടീമുകളെയും മുൻ നിശ്ചയപ്രകാരം രണ്ട് ഗ്രൂപ്പുകളിലായി ഉൾപ്പെടുത്തുകയായിരുന്നു.

32 ടീമുകൾ എട്ട് ഗ്രൂപ്പുകളിലായാണ് ലോകകപ്പിൽ മത്സരിക്കുന്നത്.

നവംബർ 21 നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

ഫൈനൽ ഡിസംബർ 18 ന്

ഫ്രാൻസാണ് നിലവിലെ ചാമ്പ്യന്മാർ.

ഗ്രൂപ്പ് എ

ഖത്തർ,ഇക്വഡോർ, സെനഗൽ, നെതർലാൻഡ്‌സ്

ഗ്രൂപ്പ് ബി

ഇംഗ്ളണ്ട്,ഇറാൻ, അമേരിക്ക, വേയ്ൽസ്

ഗ്രൂപ്പ് സി

അർജന്റീന,സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി

ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടൂണീഷ്യ

ഗ്രൂപ്പ് ഇ

സ്‌പെയ്ൻ, കോസ്റ്റാറിക്ക, ജർമനി, ജപ്പാൻ

ഗ്രൂപ്പ് എഫ്

ബെൽജിയം, ക്രൊയേഷ്യ, കാനഡ, മൊറോക്കോ

ഗ്രൂപ്പ് ജി

ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ

ഗ്രൂപ്പ് എച്ച്

പോർച്ചുഗൽ, ഉറുഗ്വേ, കൊറിയ, ഘാന