
മലപ്പുറം : കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി, രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മേലാറ്റൂർ കാഞ്ഞിരം പാറയിൽ നിന്ന് 1.15 കോടി രൂപ പിടികൂടിയത്. സംഭവത്തിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ മഹേഷ്, സഹായി ബാസിത് എന്നിവരെ മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്കു,
കാറിലെ സീറ്റിനടിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പ്രതികൾക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ് ഐ മാരായ ഷിജോ സി തങ്കച്ചൻ , സജേഷ്, സി പി ഒ സുഭാഷ് ,ഹോം ഗാർഡ് സുരേഷ് എന്നിവരാണ് പരിശോധനയ്ക്കും അറസ്റ്റിനും നേതൃത്വം നൽകിയത്.