kk

ന്യൂഡൽഹി : കോൺഗ്രസിന്റെ മാദ്ധ്യമ പ്രചാരണ വിഭാഗങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിനെ നിയോഗിച്ചു. രൺദിപ് സിംഗ് സുർജെവാലയെ മാറ്റിയാണ് ജയറാം രമേശിനെ തത്സ്ഥാനത്ത് നിയമിച്ചത്. കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിൽ വിലവിലെ പ്രചാരണവിഭാഗത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മാറ്റം.