country-chicken

നാടൻ കോഴിയിറച്ചി കഴിച്ചാൽ നേട്ടം പലതാണ്. പ്രോട്ടീൻ സമ്പന്നമായതിനാൽ പേശികൾക്ക് ആരോഗ്യം , ചെറുപ്പം ഉറപ്പാക്കാം, മുടിയുടെ അഴകും ആരോഗ്യവും നിലനിറുത്താം ഒപ്പം രോഗപ്രതിരോധശേഷിയും വർദ്ധിക്കും. കോഴിയിറച്ചിയിൽ ധാരാളം അടങ്ങിയിട്ടുള്ള കാൽസ്യവും ഫോസ്ഫറസും അസ്ഥികളെ സംരക്ഷിക്കും.


കോഴിയിറച്ചി കഴിക്കുന്നവർക്ക് മാനസിക സമ്മർദ്ദവും ടെൻഷനും എന്ന പേടി വേണ്ട. ഇതിലുള്ള വിറ്റാമിൻ ബി 5, ട്രിപ്‌റ്റോഫാനും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. സന്ധിവാതത്തിനുള്ള സാദ്ധ്യത കുറയ്ക്കും. ഒമേഗ 3 ഫാറ്റി ആസിഡ് , പൂരിത കൊഴുപ്പുകൾ എന്നിവയടങ്ങിയ കോഴിയിറച്ചി ഹൃദയാരോഗ്യം ഉറപ്പാക്കും.


ബ്രോയിലർ ചിക്കൻ അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. അതിനാൽ നാടൻ കോഴിയിറച്ചി തന്നെ കഴിക്കുക. പാകം ചെയ്യുന്നതിന് മുൻപ് ഇറച്ചിയിലെ അമിതമായുള്ള കൊഴുപ്പ് നീക്കാൻ മറക്കരുത്. ചിക്കൻ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞ ഭാഗം. കോഴിയിറച്ചി കറിയാക്കി കഴിക്കുന്നതാണ് ആരോഗ്യകരം.