ministers

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ച് മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ. ഇതിനെതിരെ ഉത്തരേന്ത്യയിൽ വ്യാപക കലാപമാണ് നടക്കുന്നത്. നാല് വർഷം കരാർ തൊഴിലിനെ എതിർക്കുന്ന ഉദ്യോഗാർത്ഥികൾ സ്ഥിരമായ തൊഴിൽമാർഗമാണ് ആവശ്യപ്പെടുന്നത്. നിലവിൽ പദ്ധതി പ്രകാരം 'അഗ്നി‌വീർ' ആയി തിരഞ്ഞെടുക്കുന്നവരിൽ 25 ശതമാനം പേർക്ക് ക്ഷമതയനുസരിച്ച് പ്രതിരോധ മേഖലയിൽ സേവനം തുടരാനുള‌ള കേന്ദ്ര പ്രഖ്യാപനം അവരെ ആശ്വസിപ്പിക്കുന്നില്ല. തുടർന്ന് ഉയർന്ന പ്രായം 23 വയസായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര തീരുമാനത്തിൽ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞും അഗ്നിപഥ് വഴി തൊഴിൽനേടാൻ യുവാക്കളെ പ്രേരിപ്പിച്ചും കേന്ദ്രമന്ത്രിമാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മലാ സീതാരാമൻ എന്നിവരാണ് പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞ് ട്വീറ്റ് ചെയ്‌തത്.

3/@PMOIndia has taken this step being sensitive to the aspirations of our youth.

This decision will help our youth who had lost out on opportunities to serve the nation due to the pandemic.

Grateful for this timely and caring decision PM @narendramodi ji.

— Nirmala Sitharaman (@nsitharaman) June 17, 2022

'രാജ്യത്തെ വലിയൊരു വിഭാഗം യുവാക്കൾക്ക് ഈ തീരുമാനം പ്രയോജനപ്പെടും. അഗ്നിപഥ് പദ്ധതിയിലൂടെ അവർ രാജ്യത്തിനും അവരുടെതന്നെയും ശോഭനമായ ഭാവിയ്‌ക്ക് വേണ്ടി മുന്നേറും.' അമിത് ഷാ ട്വീറ്റ് ചെയ്‌തു. പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാകാനും രാജ്യസേവനത്തിനുമുള‌ള സുവർണാവസരമാണ് അഗ്നിപഥ് പദ്ധതിയെന്നും ഇതിന്റെ ഭാഗമാകണമെന്നുമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്‌തത്. രാജ്യസേവനത്തിന് അവസരം നഷ്ടപ്പെട്ടവർക്ക് മികച്ച അവസരമാണിതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമനും പ്രതികരിച്ചു.

അതേസമയം കോൺഗ്രസ് നേതാക്കൾ പദ്ധതിയിൽ എതിർപ്പ് അറിയിച്ചിരിക്കുകയാണ്. പദ്ധതിയെ രാജ്യത്തെ യുവാക്കൾ തിരസ്‌കരിച്ചെന്നും ജനങ്ങൾക്ക് വേണ്ടതെന്തെന്ന് പ്രധാനമന്ത്രിയ്‌ക്ക് അറിയില്ലെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.