തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ആനന്ദേശ്വരത്തിനടുത്തുള്ള ഒരു വീട്ടിൽ ആണ് സംഭവം.രാവിലെ വീടിന് മുന്നിൽ വീട്ടുകാർ കണ്ടത് തെങ്ങിന്റെ കാഞ്ഞിലും,കൊതുമ്പും അടുക്കി വച്ചിരിക്കുന്ന സ്ഥലത്ത് രണ്ട് പാമ്പിന്റെ വാലുകൾ.ഉടൻ തന്നെ വാവയെ വിളിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ വാവ ആദ്യം വിചാരിച്ചത് രണ്ടും ചേര ആയിരിക്കുമെന്നാണ്. അതിന് ഒരു കാരണം ഉണ്ട് ഇപ്പോൾ ചേരകളുടെ ഈണചേരൽ സമയമാണ്. കാഞ്ഞിലും,കൊതുമ്പും വാവ മാറ്റിതുടങ്ങിയതും ഒരു ചേരയെ കണ്ടു.തൊട്ടടുത്തായി വലിയ ഒരു മൂർഖൻ പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.