ചെറുപ്പത്തിൽ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നതായി നടി കീർത്തി സുരേഷ്. അച്ഛനും അമ്മയും ദത്തെടുത്ത് വളർത്തുന്നതാണെന്നായിരുന്നു വർഷങ്ങളോളം വിശ്വസിച്ചിരുന്നത്. സുരേഷ് ഗോപി അങ്കിളാണ് അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും കീർത്തി പറയുന്നു. വാശി സിനിമയുടെ പ്രൊമോഷന് വേണ്ടി കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു അവർ.

'ചെറുപ്പം മുതലേ വാശിയുള്ള കൂട്ടത്തിലാണ് ഞാൻ. ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കും. അതിന് വേണ്ടി നന്നായി പരിശ്രമിക്കാറുമുണ്ട്. അതൊരു നല്ല വാശിയാണ്. കുട്ടിക്കാലം മുതൽ സിനിമയുമായി ഏറെ അടുത്തു നിൽക്കുന്ന താരമാണ് കീർത്തി. സൂപ്പർ സ്റ്റാറുകൾക്കൊപ്പമുള്ള ഓർമ്മകളെ കുറിച്ചും അവർ സംസാരിച്ചു.

ചെറുപ്പത്തിൽ മമ്മൂക്ക എടുത്തിരിക്കുന്ന ഒരു ഫോട്ടോ എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് അതാണ്. ലാലങ്കിളിനൊപ്പം ഒന്നിച്ച് സ്ക്രീൻ ഷെയർ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സുരേഷ് ഗോപിയങ്കിൾ ചെറുപ്പം മുതലേ എന്നെ പറഞ്ഞു പറ്റിച്ച ഒരു കാര്യമുണ്ട്.

ഞാൻ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ ജീവിക്കണ്ടെങ്കിൽ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിൾ പറയും. ശരിക്കും ഞാൻ അനാഥകുഞ്ഞാണെന്നാണ് കരുതിയിരുന്നത്. കുറേ വർ‌ഷം ഞാൻ വിശ്വസിച്ചു."

keerthi-suresh