lifestyle

ലൈംഗികത ഏതൊരു ജീവിവർഗത്തിന്റെയും നിലനിൽപ്പിന് ആധാരമാണ്. മനുഷ്യനിലേക്ക് എത്തുമ്പോൾ ലൈംഗികത അവന്റെ മാനസിക ഉല്ലാസത്തിനു കൂടിയുള്ള ഘടകമായി മാറുന്നു. തത്വങ്ങൾ ഒന്നുതന്നെയാണെങ്കിലും സാഹചര്യങ്ങൾക്ക് അനുസൃതമായി ലോകത്തിൽ ലൈംഗികതയുടെ നിർവചനവും മാറും. സാമൂഹിക ജീവിതത്തിന്റെ ചുറ്റുപാടുകൾക്ക് അനുസരിച്ച് ലൈംഗിക ജീവിതത്തിന്റെ താൽപര്യങ്ങളും വ്യത്യാസപ്പെടാം.

അങ്ങനെ നോക്കുമ്പോൾ സെക്‌സ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് എവിടെയെന്ന് അറിയുമോ? ഉത്തരം പറയുന്നതിന് മുമ്പ് അതിനുള്ള കാരണങ്ങൾ കൂടി അറിയണം. ആഗ്രഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗിക തൃഷ്‌ണയല്ല, മറിച്ച് അനുകൂല സാഹചര്യങ്ങളാണ്.

ലസീവ എന്ന ആപ്പ് 4,50,000 പേർക്കിടയിൽ നടത്തിയ ഗവേഷണത്തിൽ തെളിഞ്ഞത് തൃപ്‌തികരമായ സാഹചര്യങ്ങളെ ആശ്രയിച്ചാണ് സ്ത്രീകൾ ലൈംഗികവേഴ്‌ചയ‌്ക്ക് അനുയോജ്യമായ ഇടം തിരഞ്ഞെടുക്കുന്നത് എന്നാണ്. സെക്‌സ് ടോയ്‌സിന്റെ ലഭ്യത, ഗർഭനിരോധന സംവിധാനങ്ങളുടെ ലഭ്യത, ലിംഗ സമത്വം എന്നിവയാണ് ആ തൃപ്‌തികരമായ സാഹചര്യങ്ങൾ.

ഇനി നമ്മുടെ ചോദ്യത്തിനുള്ള ഉത്തരം നൽകാം. സെക്‌സ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രികൾ ലോകത്തിൽ ഏറ്റവും കൂടുതലുള്ളത് എവിടെ? ലണ്ടൻ എന്നതാണ് ഉത്തരം.