
കാസർകോഡ്: ആദൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പതിനാറുകാരിയായ പെൺകുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആദൂർ പൊലീസെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ശേഷം പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് മധുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.