
ഒരു മുറിക്കുള്ളിൽ ആരോരും അറിയാതെ വർഷങ്ങൾ കഴിഞ്ഞ ഒരു പെൺകുട്ടിയുടെയുംകാമുകന്റെയും ത്യാഗ പൂർണമായ യഥാർത്ഥ ജീവിത കഥയുടെ ദൃശ്യാവിഷ്കാരമായ 'ഇവൾ കമലാ-ഹസൻ' ഗൂഡല്ലൂരിൽ ചിത്രീകരണം ആരംഭിച്ചു. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രം കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് എസ്. പി ആണ്.കമലയായി ഗംഗാലക്ഷ്മിയും ഹസനായി റിയാസ് പത്താനും അഭിനയിക്കുന്നു. കൂടാതെ തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഊട്ടി, ഗുഡല്ലൂർ, പാലക്കാട്, വട്ടവട തുടങ്ങിയ ലൊക്കേഷനുകളിൽ മൂന്ന് ഷെഡ്യൂളുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പി ആർ.ഒ: പി.ശിവപ്രസാദ്