prabhas

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ എന്ന ചിത്രത്തിൽ ഇരട്ട വേഷത്തിൽ പ്രഭാസ്. ബാഹുബലി എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ഇരട്ട വേഷത്തിൽ എത്തി മനം കവർന്ന പ്രഭാസ് വീണ്ടും ഇരട്ട വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകത സലാറിനെ ശ്രദ്ധേയമാക്കുന്നു. രാധേശ്യാമിനുശേഷം എത്തുന്ന പ്രഭാസ് ചിത്രമായ സലാറിൽ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന താരം. ശ്രുതി ഹാസനാണ് നായിക. കെ.ജി.എഫ് ബാനറായ ഹോംബാലെ ഫിലിംസ് ആണ് സലാർ നിർമ്മിക്കുന്നത്. മധുഗുരുസ്വാമി പ്രതിനായക വേഷം അഭിനയിക്കുന്നു. രവി ബസ്രത് സംഗീത സംവിധാനവും ഭുവൻ ഗൗഡ ഛായാഗ്രാഹണവും നിർവഹിക്കുന്നു. വിജയ് കിരംഗന്ദുവാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തവർഷം ആണ് സലാർ റിലീസ് ചെയ്യുന്നത്.