sathyan

സാഗ്രബ്: ക്രൊയേഷ്യയിലെ സാഗ്രത് വേദിയാകുന്ന ലോക ടേബിൾ ടെന്നിസ് കൺടെൻഡറിൽ ലോക ആറാം നമ്പർ താരവും നിലവിലെ യൂറോപ്യൻ ചാമ്പ്യനുമായ സ്ലോവേനിയയുടെ ഡാർക്കോ ജോർഗിക്കിനെ അട്ടിമറിച്ച് ഇന്ത്യയുടെ സത്യൻ ജ്ഞാന ശേഖരൻ ചരിത്രം കുറിച്ചു. ഏറെ കരുത്തനായ ജോർഗിക്കിനെ മികച്ച ആത്മവിശ്വാസത്തിൽ നേരിട്ട സത്യൻ തന്റെ പദ്ധതികൾ കൃത്യമായി വിജയിപ്പിച്ചെടുക്കുകയായിരുന്നു. 3-1 നാണ് സത്യന്റെ ജയം. സ്കോർ: 6-11, 12-10, 11-9, 12- 10.

ജയത്തോടെ സത്യൻ പ്രീക്വാർട്ടറിൽ എത്തി. ആദ്യപത്ത് റാങ്കിനുള്ളിൽ ഉള്ള ഒരു താരത്തെ ആദ്യമായാണ് സത്യൻ പരാജയപ്പെടുത്തുന്നത്.