miya

മകൻ ലുക്കയ്‌ക്കൊപ്പമുള്ള കുസൃതി ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം മിയ ജോർജ്. ലൂക്കയ്ക്ക് കളിപ്പാട്ടങ്ങളേക്കാൾ പ്രിയം അമ്മയുടെ മൂക്കും മുടിയും കമ്മലുമൊക്കെയാണ്. മനോഹരമായ ചിത്രത്തിനൊപ്പം രസകരമായ കുറിപ്പും മിയ പങ്കുവച്ചു. ലൂക്കോയോടുള്ള ഇഷ്ടം കമന്റുകളായി നിറയുകയാണ്. ലൂക്കയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും വീഡിയോകളും മിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. 2020 സെപ്തംബർ 12ന് ആയിരുന്നു മിയയും ബിസിനസുകാരനുമായ അശ്വിനും തമ്മിലുള്ള വിവാഹം. ഇടവേളക്കുശേഷം മിയ അഭിനയരംഗത്തേക്ക് മടങ്ങിവരാൻ ഒരുങ്ങുകയാണ്. മിയ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ജൂൺ 29ന് തിരുവനന്തപുരത്ത് ആരംഭിക്കും.തമിഴിൽ വിക്രം ചിത്രം കോബ്ര ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന സിനിമ.