agnipath

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയിൽ നിയമനം ഉടനെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. രണ്ടുദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്ന് ജനറൽ വ്യക്തമാക്കി.

ഈ വർഷം ഡിസംബറോടെ പരിശീലനം ആരംഭിക്കും. 2023 പകുതിയോടെ നിയമനം നേടുന്നവർ സേനയിൽ പ്രവേശിക്കും. പദ്ധതിക്കെതിരെയുള്ള യുവാക്കളുടെ പ്രതിഷേധം കാര്യങ്ങൾ മനസിലാക്കാതെയാണ്. യാഥാർത്ഥ്യം തിരിച്ചറിഞ്ഞാൽ പദ്ധതിയിൽ വിശ്വാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ അഗ്നിപഥ് പദ്ധതി ഇന്ത്യയിലെ യുവാക്കൾക്ക് പ്രതിരോധ സേനയിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള അവസരം നൽകുമെന്ന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.

Modi Government’s Agnipath Scheme is an opportunity for India’s youth to join the defence forces and serve the nation.

PM @narendramodi’s decision of increasing the age limit for Agniveers shows sensitivity towards those whose dreams were impacted due to the covid pandemic.

— Dr. S. Jaishankar (@DrSJaishankar) June 17, 2022

കൊവിഡ് മഹാമാരി മൂലം സൈന്യത്തിൽ ചേരാൻ അവസരം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി അഗ്നിപഥ് പദ്ധതി ഉയർന്ന പ്രായപരിധി 21 വയസിൽ നിന്ന് 23 ആക്കിയെന്നും പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തിൽ അനേകം യുവാക്കൾക്ക് ഗുണമുണ്ടാവുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. രാജ്യത്തെ സേവിക്കുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും യുവാക്കൾക്ക് സാധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

पिछले दो वर्ष कोरोना महामारी के कारण सेना में भर्ती प्रक्रिया प्रभावित हुई थी, इसलिए प्रधानमंत्री श्री @narendramodi जी ने ‘अग्निपथ योजना’ में उन युवाओं की चिंता करते हुए पहले वर्ष उम्र सीमा में दो वर्ष की रियायत देकर उसे 21 साल से 23 साल करने का संवेदनशील निर्णय लिया है।

— Amit Shah (@AmitShah) June 17, 2022

സൈന്യത്തിൽ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവർണാവസരമാണിത്. കുറഞ്ഞ ദിവസത്തിനുള്ളിൽ റിക്രൂട്ട്‌മെന്റ് ആരംഭിക്കും. ഇതിനായി യുവാക്കൾ തയ്യാറെടുപ്പുകൾ ആരംഭിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.

मैं प्रधानमंत्री श्री @narendramodi को युवाओं के भविष्य की चिंता करने और उनके प्रति संवेदनशीलता के लिए हृदय से धन्यवाद करता हूँ।

मैं युवाओं से अपील करता हूँ कि सेना में भर्ती की प्रक्रिया कुछ ही दिनों में प्रारम्भ होने जा रही है। वे इसके लिए अपनी तैयारी शुरू करें। 3/3

— Rajnath Singh (@rajnathsingh) June 17, 2022

ഉയർന്ന പ്രായപരിധി ഉയർത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം സമയോചിതവും കരുതലുള്ളതുമാണെന്നും തീരുമാനത്തിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നെന്നും കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

3/@PMOIndia has taken this step being sensitive to the aspirations of our youth.

This decision will help our youth who had lost out on opportunities to serve the nation due to the pandemic.

Grateful for this timely and caring decision PM @narendramodi ji.

— Nirmala Sitharaman (@nsitharaman) June 17, 2022