
കെ.ടി.കുഞ്ഞുമോൻ നിർമ്മിക്കുന്ന ബ്രമാണ്ഡ ചിത്രം ജെന്റിൽമാൻ 2 ' വിന്റെ ഛായാഗ്രാഹകൻ അജയ് വിൻസെന്റ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ  ബ്രഹ്മാണ്ഡ സിനിമകളുടെ ് ഛായാഗ്രാഹകനായി പ്രവർത്തിച്ച അനുഭവ സമ്പത്തിന്റെ ഉടമയാണ് അജയൻ വിൻസെന്റ്. ' അന്നമയ്യ, രുദ്രമാദേവി ', ' ഡാം 999 ' എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. കുഞ്ഞുമോൻ തന്നെ നിർമ്മിച്ച ' രക്ഷകൻ ' എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അജയൻ വിൻസെന്റ് ആയിരുന്നു.
നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ഹിറ്റ് ചിത്രം അണിയിച്ചൊരുക്കിയ എ. ഗോകുൽ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. സംഗീത സംവിധാനം മരഗതമണി ആണ്. നായികമാരായി മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരും എത്തുന്നു. നായകനെ ആരെന്ന് ഉടൻ പ്രഖ്യാപിക്കും. കുഞ്ഞുമോൻ പറഞ്ഞു