
ലോകമെമ്പാടും കോഫിയ്‌ക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ടുതന്നെ പല തരത്തിലും രുചിയിലും കോഫികൾ ലഭ്യമാകാറുണ്ട്. എന്നാൽ 24 കാരറ്റ് ഗോൾഡ് കോഫി ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. സ്വർണം എങ്ങനെ കുടിക്കും എന്നായിരിക്കും ഏറെ പേരും ചിന്തിക്കുന്നത്.
സംഗതി സത്യമാണ്. ബുർജ് ഖലീഫയിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബിലെ പ്രധാന വിഭവം ഗോൾഡ് കാപ്പുചീനോയാണ്. നടി ഐമ റോസ്‌മി 24 കാരറ്റ് ഗോൾഡ് കോഫി കുടിക്കുന്ന ചിത്രം തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഏറെ പേരും ആദ്യമായിട്ടാണ് ഇങ്ങനെയൊരു കോഫി ഉള്ള കാര്യം പോലും അറിയുന്നത്. അറബിക്ക് ബീൻസിനും പതപ്പിച്ച പാലിനുമൊപ്പം 24 കാരറ്റിലുള്ള സ്വർണ ഫോയിലും കൂടി ഉൾപ്പെടുത്തിയാണ് ഈ കോഫി ഉണ്ടാക്കുന്നത്. രാവിലെ എട്ടു മണി മുതൽ രാത്രി 11 മണിവരെ ഇവിടെ ഇത് ലഭ്യമാണ്. സ്വർണം ചേർക്കുന്നതു കൊണ്ടു തന്നെ ഈ കോഫിയുടെ വിലയും അല്പം കൂടും.